സൗദി അറബ്യയിൽ 140 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2179 ആയി. ഏപ്രിൽ 4 ശനിയാഴ്ച്ചയാണ് ആരോഗ്യ മന്ത്രലായം ഈ വിവരം പങ്ക് വെച്ചത്.
രാജ്യത്ത് 4 പേർ കൂടി കൊറോണാ വൈറസ് ബാധയെത്തുടർന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചു. ഒരു സൗദി വനിതയും മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിൽ 3 സൗദി നിവാസികളുമാണ് മരിച്ചത്. ഇതോടെ സൗദിയിൽ COVID-19-നെ തുടർന്നുള്ള മരണസംഖ്യ 29 ആയി.
കൊറോണാ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം ജിദ്ദയ്ക്ക് അടുത്തുള്ള 7 പ്രദേശങ്ങളിൽ ഇന്ന് മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പൂർണ്ണമായും ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്.