സൗദി: 3 മരണം; 355 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ

GCC News

സൗദിയിൽ കൊറോണാ വൈറസ് ബാധ മൂലം 3 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 9, വ്യാഴാഴ്ച്ച അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 മൂലമുള്ള മരണം 44 ആയി. ഇന്ന് 355 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതോടെ സൗദിയിൽ ആകെ രോഗബാധിതരുടെ എണ്ണം 3287 ആയിട്ടുണ്ട്.

35 പേർ കൂടി രോഗം ഭേദമായി ആരോഗ്യം വീണ്ടെടുത്തതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ സൗദിയിൽ കൊറോണ വൈറസ് ബാധിച്ച ശേഷം ആരോഗ്യം വീണ്ടെടുത്തവരുടെ എണ്ണം 666 ആയി.