സൗദി അറേബ്യയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 5 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 22, ബുധനാഴ്ച്ച അറിയിച്ചു. സൗദിയിൽ ഇതുവരെ 114 പേരാണ് കൊറോണാ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.
ഇന്ന് 1141 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ സൗദിയിൽ കൊറോണാ വൈറസ് ബാധിച്ചവർ 12772 ആയി. ഇന്ന് 172 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ സൗദിയിൽ 1812 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവിൽ 82 പേർ ഗുരുതരാവസ്ഥയിൽ തുടരുന്നതായും മന്ത്രാലയം വ്യക്തമാക്കി.