സൗദി അറേബ്യയിൽ 92 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മാർച്ച് 27, വെള്ളിയാഴ്ച്ച അറിയിച്ചു. ഇതോടെ സൗദിയിൽ ആകെ COVID-19 ബാധിച്ചവരുടെ എണ്ണം 1104 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 82 പേർ മുൻപ് രോഗബാധ കണ്ടെത്തിയവരുമായി അടുത്തിടപഴകിയവരാണ്. ബാക്കി 10 പേർ വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിവരാണ്. ഇവരെ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്.