സൗദി അറേബ്യയിൽ 99 പേർക്ക് കൂടി ശനിയാഴ്ച്ച കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ COVID-19 ബാധിതരുടെ എണ്ണം 1203 ആയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ന് റിപ്പോർട്ട് ചെയ്ത COVID-19 കേസുകളിൽ 10 പേർ വിദേശത്തു നിന്ന് എത്തിയവരാണ്. ശനിയാഴ്ച്ച രണ്ട് പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 37 ആയിട്ടുണ്ട്.
UPDATE: സൗദിയിൽ ഒരു COVID-19 മരണം കൂടി റിപ്പോർട്ട് ചെയ്തു
സൗദി അറേബ്യയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരണമടഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദിയിൽ ഇതോടെ COVID-19-നെ തുടർന്ന് ഇതുവരെ 4 പേർ മരിച്ചിട്ടുണ്ട്. റിയാദിൽ നിന്നാണ് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.