സൗദിയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്നുള്ള ആദ്യ മരണം മാർച്ച് 24, ചൊവാഴ്ച്ച റിപ്പോർട്ട് ചെയ്തു. അഫ്ഘാൻ സ്വദേശിയായ സൗദി നിവാസിയാണ് മരണപ്പെട്ടത് എന്നാണ് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള സൂചനകൾ.
സൗദി അറേബ്യയിൽ ചൊവാഴ്ച്ച 205 പുതിയ കൊറോണാ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്ത് COVID-19 ബാധിതരുടെ എണ്ണം 767 ആയി. രോഗവ്യാപനം തടയാനായി രാജ്യത്ത് നിലവിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.