ശഅബാൻ മാസം മാർച്ച് 15-ന് ആരംഭിക്കുമെന്ന് സൗദി അറേബ്യ

Saudi Arabia

ശഅബാൻ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് മാർച്ച് 14, ഞായറാഴ്ച്ച റജബ് മാസത്തിലെ അവസാനത്തെ ദിനമായി കണക്കാക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. ഇതോടെ, മാർച്ച് 15, തിങ്കളാഴ്ച്ച ശഅബാനിലെ ആദ്യ ദിനമായിരിക്കും.

സൗദി അറേബ്യയിലുടനീളം അനുഭവപ്പെടുന്ന കനത്ത മണൽക്കാറ്റും, പൊടിയും മൂലം ചന്ദ്രപ്പിറവി ദൃശ്യമായില്ലെന്ന് സൗദി അധികൃതർ വ്യക്തമാക്കി. അൽ ജൗഫ്, റിയാദ്, ഹൈൽ എന്നിവ ഉൾപ്പടെയുള്ള രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിലും, മക്ക, മദീന ഉൾപ്പടെയുള്ള കിഴക്കൻ പ്രദേശങ്ങളിലും ശക്തമായ മണൽക്കാറ്റ് അനുഭവപ്പെടുന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.

ശഅബാൻ മാസം മാർച്ച് 15-ന് ആരംഭിക്കുമെന്ന് ഒമാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.