സൗദി അറേബ്യയിൽ 327 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 8, ബുധനാഴ്ച്ച അറിയിച്ചു. ഇതോടെ സൗദിയിലെ COVID-19 ബാധിതരുടെ എണ്ണം 2,932 ആയി.
36 പേർക്ക് കൂടി രോഗം ഭേദമായതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൗദിയിൽ ഇതുവരെ 651 പേർ രോഗം ബാധിച്ച ശേഷം സുഖം പ്രാപിച്ചിട്ടുണ്ട്. സൗദിയിൽ ഇതുവരെ COVID-19 നെ തുടർന്ന് 41 പേരാണ് മരിച്ചത്.