സൗദി അറേബ്യ: ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായി; ഈദുൽ അദ്ഹ ജൂൺ 28-ന്

GCC News

സൗദി അറേബ്യയിൽ ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോർട്ട് അറിയിച്ചു. 2023 ജൂൺ 18-ന് രാത്രിയാണ് സൗദി അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഇതോടെ അറഫാ ദിനം 2023 ജൂൺ 27, ചൊവ്വാഴ്ചയും, ബലിപെരുന്നാൾ 2023 ജൂൺ 28, ബുധനാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോർട്ട് വ്യക്തമാക്കിയിട്ടുണ്ട്.

ഒമാൻ ഉൾപ്പടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ബലിപെരുന്നാൾ ജൂൺ 28-ന് ആയിരിക്കും.