ബസ്ര ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 6-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യ എതിരില്ലാത്ത രണ്ട് ഗോളിന് യെമനെ പരാജയപ്പെടുത്തി.
മത്സരത്തിന്റെ പത്തൊമ്പതാം മിനിറ്റിൽ സമിഹാൻ അൽ നബീത് സൗദി അറേബ്യയുടെ ആദ്യ ഗോൾ സ്‌കോർ ചെയ്തു.

മുപ്പത്തിനാലാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കൊണ്ട് മുസബ് അൽ ജുവൈർ സൗദി അറേബ്യയുടെ ലീഡ് ഉയർത്തി.

ഇതോടെ മൂന്ന് പോയിന്റുമായി സൗദി അറേബ്യ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി.
ജനുവരി 6-ന് നടന്ന മറ്റൊരു എ ഗ്രൂപ്പ് മത്സരത്തിൽ ഒമാനും, ഇറാഖും ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു.
Inputs from Qatar News Agency. Images: Saudi National Football Team.