സൗദിയിൽ 38 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു

GCC News

സൗദിയിൽ 38 പേർക്ക് കൂടി COVID-19 കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മാർച്ച് 18, ബുധനാഴ്ച്ച രാവിലെ അറിയിച്ചു. രാജ്യത്തിനു പുറത്തു നിന്ന് വന്നവർക്കും, അവരുമായി ഇടപഴകിയവർക്കുമാണ് രോഗം കണ്ടെത്തിയത്. ഇതോടെ സൗദിയിൽ നിലവിൽ 171 പേർക്ക് കൊറോണാ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.

ജിദ്ദ, മെക്ക, ഖാതിഫ് എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ഐസൊലേഷനിലാണ് ഇവർ. സൗദിയിൽ ഇതുവരെ രോഗബാധിതരായ 6 പേർ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. കൊറോണാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ 15 ദിവസത്തേക്ക് ജീവനക്കാർ പ്രവേശിക്കുന്നത് തടയുന്നതുൾപ്പടെ സൗദി സർക്കാർ കർശന നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്.