സൗദി അറേബ്യ: 6 മരണം; 1172 പേർക്ക് COVID-19

Breaking

സൗദി അറേബ്യയിൽ 1172 പേർക്ക് കൂടി കൊറോണാ വൈറസ് രോഗബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 24, വെള്ളിയാഴ്ച്ച അറിയിച്ചു. ഇതോടെ സൗദിയിൽ ആകെ COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 15102 ആയി.

124 പേർക്കാണ് ഇന്ന് രോഗം ഭേദമായത്. ഇതുവരെ രാജ്യത്ത് 2049 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 6 പേർ മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ സൗദിയിൽ COVID-19 നെ തുടർന്നുള്ള മരണം 127 ആയി.