COVID-19: സൗദിയിൽ 7 മരണം; 1158 പേർക്ക് രോഗബാധ

Breaking

സൗദി അറേബ്യയിൽ 1158 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 23, വ്യാഴാഴ്ച്ച അറിയിച്ചു. സൗദിയിൽ ഇതുവരെ 13930 പേർക്ക് COVID-19 സ്ഥിരീകരിച്ചിട്ടുണ്ട്.

113 പേർ കൂടി രോഗമുക്തി നേടിയതായും മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം സൗദിയിൽ 1925 ആയി. നിലവിൽ 93 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 7 പേർ കൂടി മരിച്ചതായും ഇന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ സൗദിയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്നുള്ള മരണം 121 ആയി.