സൗദിയിൽ 1344 പേർക്കാണ് മെയ് 1, വെള്ളിയാഴ്ച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സൗദിയിലെ COVID-19 ബാധിതരുടെ എണ്ണം 24097 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 83 ശതമാനം പേരും വിദേശികളാണ്.
ഇന്ന് 392 പേർക്ക് കൂടി രോഗം ഭേദമായതോടെ സൗദിയിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3555 ആയി.
COVID-19 നെ തുടർന്ന് ചികിത്സയിലിരുന്ന 7 പേർ കൂടി മരിച്ചതായും ഇന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്നുള്ള മരണം 169 ആയി.