COVID-19: സൗദിയിൽ 7 മരണം; 1362 പേർക്ക് കൂടി രോഗബാധ

Breaking

സൗദി അറേബ്യയിൽ 1362 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 2-നു അറിയിച്ചു. ഇതോടെ സൗദിയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 25459 ആയി.

ഇന്ന് 210 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ സൗദിയിൽ 3765 പേർക്കാണ് COVID-19 ഭേദമായത്.

രോഗബാധയെത്തുടർന്ന് 7 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 176 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.