സൗദി അറേബ്യയിൽ 1257 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 10-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 289947 ആയി.
1439 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 253478 സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്. COVID-19 ബാധയെത്തുടർന്ന് 32 പേർ കൂടി മരിച്ചതായും ഇന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 3199 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.