സൗദി അറേബ്യയിൽ 1409 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 18-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 301323 ആയി.
4526 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 272911 സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്. COVID-19 ബാധയെത്തുടർന്ന് 34 പേർ കൂടി മരിച്ചതായും ഇന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 3470 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.