സൗദി അറേബ്യയിൽ 3159 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 10-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 226486 ആയി.
1930 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 163026 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്. COVID-19 ബാധയെത്തുടർന്ന് 51 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 2151 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.