സൗദി: 54 മരണം; 3383 പേർക്ക് COVID-19

Breaking

സൗദി അറേബ്യയിൽ 3383 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 2-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 197608 ആയി.

ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 397 കേസുകൾ റിയാദിൽ നിന്നും, 277 കേസുകൾ ഹഫുഫിൽ നിന്നുമാണ്. 4909 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 137669 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.

COVID-19 ബാധയെത്തുടർന്ന് 54 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 1752 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.