സൗദി അറേബ്യയിൽ 4233 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 14-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 127541 ആയി.
ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 1735 കേസുകൾ റിയാദിൽ നിന്നും, 352 കേസുകൾ ജിദ്ദയിൽ നിന്നുമാണ്. 2172 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 84720 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.
COVID-19 ബാധയെത്തുടർന്ന് 40 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 972 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.