സൗദി അറേബ്യയിൽ 4301 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 19-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 150292 ആയി.
ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 1091 കേസുകൾ റിയാദിൽ നിന്നും, 430 കേസുകൾ ഹഫുഫിൽ നിന്നും, 384 കേസുകൾ ജിദ്ദയിൽ നിന്നുമാണ്. 1849 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 95764 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.
COVID-19 ബാധയെത്തുടർന്ന് 45 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 1184 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.