സൗദി അറേബ്യയിൽ 3139 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 23-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 164144 ആയി.
ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 393 കേസുകൾ ജിദ്ദയിൽ നിന്നും, 301 കേസുകൾ ദമ്മാമിൽ നിന്നുമാണ്. 4710 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 109885 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.
COVID-19 ബാധയെത്തുടർന്ന് 39 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 1346 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.