സൗദി അറേബ്യയിൽ 3369 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 8-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 105283 ആയി.
ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 746 കേസുകൾ റിയാദിൽ നിന്നും, 577 കേസുകൾ ജിദ്ദയിൽ നിന്നും, 376 കേസുകൾ മക്കയിൽ നിന്നുമാണ്. 1707 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 74524 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.
നിലവിൽ 30013 പേർ ചികിത്സയിൽ തുടരുന്നുണ്ട്. ഇതിൽ 1632 പേരുടെ നില ഗുരുതരമായി തുടരുന്നു.
COVID-19 ബാധയെത്തുടർന്ന് 34 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 746 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.