സൗദി അറേബ്യയിൽ 3288 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 9-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 108571 ആയി.
ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 1099 കേസുകൾ റിയാദിൽ നിന്നും, 447 കേസുകൾ ജിദ്ദയിൽ നിന്നും, 411 കേസുകൾ മക്കയിൽ നിന്നുമാണ്. 1815 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 76339 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.
നിലവിൽ 31449 പേർ ചികിത്സയിൽ തുടരുന്നുണ്ട്. ഇതിൽ 1686 പേരുടെ നില ഗുരുതരമായി തുടരുന്നു.
COVID-19 ബാധയെത്തുടർന്ന് 37 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 783 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.