സൗദി: 9 മരണം; 1911 പേർക്ക് COVID-19

Breaking

സൗദി അറേബ്യയിൽ 1911 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം മെയ് 12-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 42925 ആയി.

2520 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 15257 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.

COVID-19 ബാധയെത്തുടർന്ന് 9 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മരിച്ചവരിൽ 7 പേർ വിദേശികളും 2 പേർ സൗദി പൗരന്മാരുമാണ്. ഇതുവരെ 264 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.