സൗദി: 9 മരണം; 2509 പേർക്ക് COVID-19

Breaking

സൗദി അറേബ്യയിൽ 2509 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 19-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 59854 ആയി. ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 730 കേസുകൾ റിയാദിൽ നിന്നും, 526 കേസുകൾ ജിദ്ദയിൽ നിന്നുമാണ്.

2886 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 31634 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.

COVID-19 ബാധയെത്തുടർന്ന് 9 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 329 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.