സൗദി: 10 മരണം; 2691പേർക്ക് COVID-19

Breaking

സൗദി അറേബ്യയിൽ 2691 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 20-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 62545 ആയി. ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 815 കേസുകൾ റിയാദിൽ നിന്നും, 311 കേസുകൾ ജിദ്ദയിൽ നിന്നുമാണ്. മക്കയിൽ 306 പേർക്കും, മദീനയിൽ 236 പേർക്കും ഇന്ന് COVID-19 സ്ഥിരീകരിച്ചിട്ടുണ്ട്.

1844 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 33478 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.

COVID-19 ബാധയെത്തുടർന്ന് 10 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 339 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.