സൗദി: 12 മരണം; 2532 പേർക്ക് COVID-19

Breaking

സൗദി അറേബ്യയിൽ 2532 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 21-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 65077 ആയി. ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 714 കേസുകൾ റിയാദിൽ നിന്നും, 390 കേസുകൾ ജിദ്ദയിൽ നിന്നുമാണ്. മക്കയിൽ 299 പേർക്കും, മദീനയിൽ 193 പേർക്കും ഇന്ന് COVID-19 സ്ഥിരീകരിച്ചിട്ടുണ്ട്.

2562 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 36040 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.

COVID-19 ബാധയെത്തുടർന്ന് 12 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 351 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.