സൗദി അറേബ്യയിൽ 2642 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 22-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 67719 ആയി. ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 856 കേസുകൾ റിയാദിൽ നിന്നും, 403 കേസുകൾ ജിദ്ദയിൽ നിന്നുമാണ്. മക്കയിൽ 289 പേർക്കും, മദീനയിൽ 205 പേർക്കും ഇന്ന് COVID-19 സ്ഥിരീകരിച്ചിട്ടുണ്ട്.
2963 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 39003 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.
COVID-19 ബാധയെത്തുടർന്ന് 13 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 364 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.