സൗദി അറേബ്യയിൽ 2235 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 25-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 74795 ആയി.
ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 765 കേസുകൾ റിയാദിൽ നിന്നും, 416 കേസുകൾ മക്കയിൽ നിന്നുമാണ്. ജിദ്ദയിൽ 350 പേർക്കും, മദീനയിൽ 184 പേർക്കും, ദമ്മാമിൽ 113 പേർക്കും ഇന്ന് COVID-19 സ്ഥിരീകരിച്ചിട്ടുണ്ട്.
2148 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 45668 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.
COVID-19 ബാധയെത്തുടർന്ന് 9 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 399 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.