സൗദി അറേബ്യയിൽ 1618 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 30-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 83384 ആയി.
ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 679 കേസുകൾ റിയാദിൽ നിന്നും, 247 കേസുകൾ ജിദ്ദയിൽ നിന്നുമാണ്. 1870 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 58883 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.
COVID-19 ബാധയെത്തുടർന്ന് 22 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 480 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.