സൗദി അറേബ്യയിൽ 1877 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 31-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 85261 ആയി.
ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 586 കേസുകൾ ജിദ്ദയിൽ നിന്നും, 504 കേസുകൾ റിയാദിൽ നിന്നുമാണ്. 3559 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 62442 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.
COVID-19 ബാധയെത്തുടർന്ന് 23 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 503 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.