സൗദി: 7 മരണം; 1645 പേർക്ക് കൂടി COVID-19

Breaking

സൗദി അറേബ്യയിൽ 1645 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം മെയ് 4-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 28656 ആയി.

342 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 4476 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.

കൊറോണ വൈറസ് ബാധയെത്തുടർന്ന് 7 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 191 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്. നിലവിൽ ചികിത്സയിൽ കഴിയുന്ന 143 പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി മന്ത്രാലയം വ്യക്തമാക്കി.