സൗദി: 10 മരണം; 1701 പേർക്ക് COVID-19

Breaking

സൗദി അറേബ്യയിൽ 1701 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം മെയ് 8-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 35432 ആയി.

1322 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 9120 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.

COVID-19 ബാധയെത്തുടർന്ന് 10 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 229 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്. നിലവിൽ ചികിത്സയിൽ കഴിയുന്ന 141 പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി മന്ത്രാലയം വ്യക്തമാക്കി.