2023 മാർച്ച് 11, ശനിയാഴ്ച സൗദി അറേബ്യ പതാക ദിനമായി ആചരിച്ചു. എല്ലാ വർഷവും മാർച്ച് 11 പതാക ദിനമായി ആചരിക്കാൻ തീരുമാനിച്ച് കൊണ്ട് സൗദി രാജാവ് H.R.H. കിംഗ് സൽമാൻ നേരത്തെ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച സൗദി അറേബ്യ ആദ്യത്തെ പതാക ദിനം ആചരിച്ചത്.

സൗദി അറേബ്യയുടെ ദേശീയ പതാകയോടുള്ള ആദരസൂചകമായാണ് എല്ലാ വർഷവും മാർച്ച് 11 പതാക ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം പ്രത്യേക പരിപാടികൾ അരങ്ങേറി. പതാക ദിനത്തോടനുബന്ധിച്ച് റിയാദിൽ കരിമരുന്ന് പ്രയോഗം, ഡ്രോൺ ഷോ, സംഗീത പരിപാടികൾ എന്നിവ സംഘടിപ്പിച്ചു.

പതാക ദിനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം പൊതു ഇടങ്ങളിലും മറ്റും സൗദി ദേശീയ പതാക ഉയർത്തിയിരുന്നു.
Cover Image: Saudi Press Agency.