ലോകകപ്പ് ടൂർണമെന്റ് കഴിഞ്ഞതോടെ ഖത്തറിലേക്കുള്ള സൗദി പൗരന്മാരുടെ യാത്രാനടപടി പഴയ രീതിയിലേക്ക് മാറ്റിയതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് അറിയിച്ചു.
2022 ഡിസംബർ 23 മുതൽ സൗദിയിൽ നിന്ന് ഖത്തറിലേക്കുള്ള യാത്രാനടപടികൾ പഴയ രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ സൗദിയിൽ നിന്ന് പാസ്സ്‌പോർട്ട്, അല്ലെങ്കിൽ നാഷണൽ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് സൗദിയിലേക്ക് യാത്ര ചെയ്യാവുന്നതാണ്.
ജി സി സി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ യാത്രാ രേഖകൾക്ക് ചുരുങ്ങിയത് മൂന്ന് മാസത്തെ സാധുത നിർബന്ധമാണെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് അറിയിച്ചിട്ടുണ്ട്.