സൗദി അറേബ്യ: ജനുവരി 3 മുതൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം

Saudi Arabia

2026 ജനുവരി 3, ശനിയാഴ്ച മുതൽ രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷ താപനില താഴാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജനുവരി 3, ശനിയാഴ്ച മുതൽ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഒരു ശീതതരംഗം അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ ശീതതരംഗം 2026 ജനുവരി 6, ചൊവാഴ്ച വരെ തുടരുമെന്നും ഈ കാലയളവിൽ സൗദി അറേബ്യയിൽ അന്തരീക്ഷ താപനില ഗണ്യമായി താഴുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, തബൂക്, ഹൈൽ, ഖാസിം, റിയാദ് എന്നിവിടങ്ങളിലും, ഈസ്റ്റേൺ പ്രൊവിന്സിന്റെ വടക്കൻ മേഖലകളിലും ഈ ശീതതരംഗം അനുഭവപ്പെടുന്നതാണ്. ഈ മേഖലകളിൽ താഴ്ന്ന താപനില 2°C മുതൽ മൈനസ് 2°C വരെയായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.