സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യം: റിയാദ് ഉൾപ്പടെ മൂന്ന് നഗരങ്ങളിൽ പ്രത്യേക സ്പേസ് എക്സിബിഷനുകൾ നടത്തും

GCC News

2023 മെയ് 21 മുതൽ റിയാദ്, ജിദ്ദ, ദഹ്റാൻ എന്നീ നഗരങ്ങളിൽ പ്രത്യേക സ്പേസ് എക്സിബിഷനുകൾ നടത്തുമെന്ന് സൗദി സ്പേസ് കമ്മിഷൻ അറിയിച്ചു. 2023 മെയ് 21, ഞായറാഴ്ച ആരംഭിക്കാനിരിക്കുന്ന സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നഗരങ്ങളിൽ പ്രത്യേക സ്പേസ് എക്സിബിഷനുകൾ നടത്തുന്നത്.

‘സൗദി റ്റുവാർഡ്‌സ് സ്പേസ്’ എന്ന പേരിലുള്ള ഈ എക്സിബിഷൻ 2023 മെയ് 21 മുതൽ ജൂൺ 2 വരെ നീണ്ട് നിൽക്കും. 2023 മെയ് 17-ന് സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സന്ദർശകർക്ക് ബഹിരാകാശ യാത്രകളെക്കുറിച്ചും, ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചും കൂടുതൽ അറിവുകൾ നൽകുന്നതിനാണ് ഈ പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി അലി അൽ ഖാർനി, രയ്യാനാഹ് ബർനാവി എന്നീ ബഹിരാകാശ യാത്രികർ മെയ് 21-ന് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലേക്കുള്ള യാത്ര ആരംഭിക്കുന്നതാണ്.

Cover Image: Pixabay.