സൗദി അറേബ്യ: മാർച്ച് 23 സാമൂഹിക ഉത്തരവാദിത്വ ദിനമായി ആചരിക്കാൻ ക്യാബിനറ്റ് തീരുമാനം

GCC News

എല്ലാ വർഷവും മാർച്ച് 23 സാമൂഹിക ഉത്തരവാദിത്വ ദിനമായി ആചരിക്കാൻ സൗദി ക്യാബിനറ്റ് തീരുമാനിച്ചു. 2022 നവംബർ 22-ന് വൈകീട്ട് റിയാദിലെ അൽ യമാമ പാലസിൽ നടന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.

സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച ചേർന്ന ക്യാബിനറ്റ് യോഗത്തിൽ സൗദി രാജാവ് കിംഗ് സൽമാൻ അധ്യക്ഷത വഹിച്ചു.

സൗദി അറേബ്യയുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള രാജ്യത്തിന്റെ തീരുമാനത്തെ ക്യാബിനറ്റ് അഭിനന്ദിച്ചു. ആഗോള തലത്തിൽ വിവിധ മേഖലകളിൽ പുരോഗതി, അഭിവൃദ്ധി എന്നിവ ഉറപ്പ് വരുത്തുന്നതിനായി സൗദി അറേബ്യ പിൻതുടരുന്ന നയങ്ങൾ തുടരാനും ക്യാബിനറ്റ് തീരുമാനിച്ചു.