സൗദി അറേബ്യ: മരുഭൂവൽക്കരണം തടയുന്നതിനായി 12 ദശലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കുന്നു

Saudi Arabia

രാജ്യത്തെ മരുഭൂവൽക്കരണം തടയുന്നതിനായി വിവിധ ഇടങ്ങളിൽ 12 ദശലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിടുന്നതായി സൗദി നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ ഡെവലപ്മെന്റ് ആൻഡ് കോമ്പാറ്റിങ്ങ് ഡെസേർട്ടിഫികേഷൻ അറിയിച്ചു. ഇതിൽ കാട്ടുമരങ്ങൾ, കുറ്റിച്ചെടികൾ എന്നിവയും ഉൾപ്പെടുന്നു.

സൗദി അറേബ്യയുടെ വിഷൻ 2030-ൽ ഉൾപ്പെടുന്ന നാഷണൽ പാസ്ചർ സ്ട്രാറ്റജി പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. സൗദി അറേബ്യയിലെ 100 ഇടങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെ മേച്ചില്‍സ്ഥലങ്ങളും, ഉദ്യാനങ്ങളും വളർത്തിയെടുക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഈ പദ്ധതിയിലൂടെ 2030 അവസാനിക്കുന്നതിന് മുൻപായി സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ ഏതാണ്ട് 225000 ഹെക്ടറോളം മേച്ചില്‍സ്ഥലങ്ങൾ അഭിവൃദ്ധിപ്പെടുത്താനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.