രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് മൂന്നാമതൊരു ഡോസ് COVID-19 വാക്സിൻ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദി ആരോഗ്യ വകുപ്പ് വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദെൽ അലിയാണ് സെപ്റ്റംബർ 26-ന് ഇക്കാര്യം അറിയിച്ചത്.
രോഗപ്രതിരോധ ശേഷി സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്ന വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകേണ്ടതിന്റെ പ്രാധ്യാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അറുപത് വയസിന് മുകളിൽ പ്രായമുള്ളവരെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത ശേഷം എട്ട് മാസം പൂർത്തിയാക്കുന്നവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന രീതിയിലായിരിക്കും ഇത് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.