യു എ ഇ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് കരമാർഗമുള്ള അതിർത്തികൾ സൗദി തുറന്നു കൊടുക്കുന്നു

GCC News

സൗദിയിൽ നിന്ന് യു എ ഇ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് കരമാർഗമുള്ള അതിർത്തികൾ തുറക്കാൻ തീരുമാനിച്ചു. രാജ്യത്തെ കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഏതാണ്ട് നാല് മാസത്തിനു ശേഷം ഈ അതിർത്തികൾ തുറക്കുന്നത്. മാർച്ച് ആദ്യവാരം മുതൽ ഈ മൂന്ന് രാജ്യങ്ങളില്‍ നിന്ന് കരമാര്‍ഗമുള്ള പ്രവേശനത്തിനു സൗദി അറേബ്യ വിലക്കേർപ്പെടുത്തിയിരുന്നു.

സൗദിയിലേക്ക് മറ്റു ജി സി സി രാജ്യങ്ങളിൽ നിന്ന് വാണിജ്യ സാധനങ്ങളുമായി വരുന്ന ട്രക്കുകൾക്കുകൾക്കാണ് നിലവിൽ കരമാർഗം പ്രവേശനം അനുവദിക്കുന്നത്. രാജ്യത്തെ എല്ലാ കരമാർഗമുള്ള അതിർത്തി കവാടങ്ങളിലും ഇത്തരം ട്രക്കുകൾക്ക് പ്രവേശനാനുമതി നൽകുമെന്ന് സൗദി കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. ഇത്തരം ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കൊറോണ വൈറസ് പരിശോധനകൾ നടപ്പിലാക്കിയ ശേഷമായിരിക്കും സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.