സൗദി: യു എ ഇയിലേക്കും തിരികെയുമുള്ള യാത്രാ വിമാന സർവീസുകൾ സെപ്റ്റംബർ 8 മുതൽ പുനരാരംഭിക്കും

GCC News

രാജ്യത്ത് നിന്ന് യു എ ഇയിലേക്കും തിരികെയുമുള്ള യാത്രാ വിമാന സർവീസുകൾ 2021 സെപ്റ്റംബർ 8, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 7-ന് രാത്രിയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

സെപ്റ്റംബർ 8 മുതൽ യു എ ഇ, സൗത്ത് ആഫ്രിക്ക, അർജന്റീന എന്നീ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്കുകൾ ഒഴിവാക്കാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതോടെ സെപ്റ്റംബർ 8, ബുധനാഴ്ച്ച രാവിലെ 11 മണിമുതൽ ഈ രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്ക് കര, കടൽ, വ്യോമ അതിർത്തികളിലൂടെ പ്രവേശിക്കാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

സൗദി പൗരന്മാർക്ക് ഈ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്കുകളും ഒഴിവാക്കിയിട്ടുണ്ട്. COVID-19 വൈറസിന്റെ വകഭേദങ്ങളുടെ വ്യാപനം മൂലം ജൂലൈ 3 മുതൽ സൗദി ഏതാനം രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തുകയായിരുന്നു.

Cover Photo: Saudi Press Agency.