സൗദി: റമദാനിൽ ഉംറ തീർത്ഥാടനം ഒരു തവണ മാത്രമാക്കി പരിമിതപ്പെടുത്താൻ അധികൃതർ ആഹ്വാനം ചെയ്തു

Saudi Arabia

റമദാനിലെ വലിയ തിരക്ക് കണക്കിലെടുത്ത് വിശ്വാസികൾ ഉംറ തീർത്ഥാടനം ഒരു തവണ മാത്രമാക്കി പരിമിതപ്പെടുത്താൻ സൗദി അധികൃതർ ആഹ്വാനം ചെയ്തു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വലിയ ആൾത്തിരക്ക് ഒഴിവാക്കുന്നതിനും, മറ്റുള്ളവർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അവസരം നൽകുന്നതിനുമായാണ് ഹജ്ജ് ഉംറ മന്ത്രാലയം തീർത്ഥാടകരോട് റമദാനിലെ ഉംറ തീർത്ഥാടനം ഒരു തവണ മാത്രമാക്കി സ്വയം നിയന്ത്രിക്കാൻ നിർദ്ദേശം നൽകിയത്. മനുഷ്യരിൽ ത്യാഗശീലം വളർത്തുന്നതിന് പരസ്പര സഹകരണം, സ്‌നേഹശീലം എന്നിവ വളരെ പ്രധാനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

തീർത്ഥാടകർ റമദാനിൽ ഉംറ തീർത്ഥാടനം ഒരു തവണ മാത്രമായി സ്വയം നിയന്ത്രിക്കുന്നത് ഈ ശീലങ്ങൾ വളർത്തുന്നതിന് സഹായകമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.