സൗദി അറേബ്യ: ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് നൽകിയിരുന്ന ഫീസ് ഇളവ് ഒരു വർഷം കൂടി നീട്ടി നല്കാൻ ക്യാബിനറ്റ് തീരുമാനിച്ചു

GCC News

രാജ്യത്തെ ചെറുകിട ഇടത്തരം മേഖലയിലെ സംരംഭങ്ങൾക്ക് നൽകിയിരുന്ന ഫീസ് ഇളവ് ഒരു വർഷം കൂടി നീട്ടി നൽകാൻ സൗദി ക്യാബിനറ്റ് തീരുമാനിച്ചു. 2023 ജനുവരി 24-ന് സൗദി രാജാവ് H.R.H. കിംഗ് സൽമാന്റെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.

സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തീരുമാന പ്രകാരം, സ്ഥാപനത്തിന്റെ ഉടമ അടക്കം ഒമ്പതോ, അതിൽ താഴെയോ ജീവനക്കാരുള്ള ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഫിനാൻഷ്യൽ ഫീസ് ഒഴിവാക്കിയിട്ടുള്ള നടപടികൾ ഒരു വർഷത്തേക്ക് കൂടി നീട്ടുന്നതാണ്.

ഇത്തരം സ്ഥാപനങ്ങളുടെ, ഈ ഫീസ് കാലാവധി അവസാനിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് കൂടിയാണ് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുന്നത്.

Cover Image: Saudi Press Agency.