സൗദി അറേബ്യയിലെ ദേശീയ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ അവഗണിക്കരുതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. 2026 മാർച്ച് 9-ന് രാത്രിയാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
Know the safety instructions to follow if you hear a warning siren indicating an active threat while outdoors or in an open area.#CivilDefense#SafetyIsPrevention pic.twitter.com/jGwAuv5bpR
— الدفاع المدني السعودي (@SaudiDCD) March 9, 2026
അടിയന്തര ഘട്ടങ്ങളിൽ നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്ഫോം വഴി മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുന്ന അവസരത്തിൽ സുരക്ഷാ നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരം സന്ദർഭങ്ങളിൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്:
- ശാന്തത പാലിക്കുക.
- ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പിന്തുടരുക.
- ഉടൻ തന്നെ കെട്ടിടത്തിനകത്തുള്ള ഏറ്റവും സുരക്ഷിതമായ ഒരു ഇടത്തേക്ക് (ജനലുകൾക്കരികിൽ നിന്ന് നീങ്ങി സുരക്ഷിതമായ ഒരു മുറി പോലെയുള്ള ഇടങ്ങൾ) മാറേണ്ടതാണ്.
- അപകടം ഒഴിവാകുന്നത് വരെ സുരക്ഷിതമായ ഇടത്ത് തുടരുക. അനാവശ്യമായി വീടുകളിൽ നിന്നും, കെട്ടിടങ്ങളിൽ നിന്നും പുറത്തിറങ്ങാതിരിക്കുക.
- തുറസ്സായ സ്ഥലങ്ങൾ, ഗ്ലാസ് പരിസരങ്ങൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കുക.
- ബാൽക്കണികളിലോ മേൽക്കൂരകളിലോ നിൽക്കാതിരിക്കുക.
- ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കേണ്ടതാണ്.
- അപകടം നടന്ന സ്ഥലത്തേക്ക് പോകുന്നതും, ഫോട്ടോ എടുക്കുന്നതും ഒഴിവാക്കേണ്ടതാണ്.
- മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്ന അവസരത്തിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നവർ പാലങ്ങളിൽ നിന്നും, ഉയരമുള്ള കെട്ടിടങ്ങളിൽ നിന്നും മാറി റോഡിന്റെ വശത്തേക്ക് വാഹനം നിർത്തേണ്ടതാണ്.

