സൗദി: വേനൽചൂട് ഉയരുന്നു; എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ വാഹനങ്ങളിൽ വെച്ച് പോകരുതെന്ന് മുന്നറിയിപ്പ്

GCC News

വേനൽക്കാലം കനത്തതോടെ, വാഹനങ്ങൾക്കകത്ത് എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിച്ച് വെച്ച് പോകരുതെന്ന് വാഹന ഉടമകൾക്ക് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വേനൽചൂടിന്റെ കാഠിന്യം മൂലം എളുപ്പത്തിൽ തീപിടിക്കുന്നതിനും, പൊട്ടിത്തെറിക്കുന്നതിനും സാധ്യതയുള്ളതിനാൽ വാഹനങ്ങളിൽ നിന്ന് ഒഴിവാക്കേണ്ട സാധനങ്ങളുടെ ഒരു പട്ടികയും സൗദി സിവിൽ ഡിഫൻസ് പങ്ക് വെച്ചിട്ടുണ്ട്. അപകടസാധ്യത മുൻനിർത്തി താഴെ പറയുന്ന സാധനങ്ങൾ വേനൽച്ചൂടിൽ കാറുകളിൽ നിന്ന് ഒഴിവാക്കേണ്ടതാണ്:

  • പവർ ബാങ്ക്.
  • ഫോൺ ബാറ്ററി.
  • ഉയർന്ന സമ്മർദ്ദത്തിൽ വാതകങ്ങളോ മറ്റോ സൂക്ഷിച്ചിട്ടുള്ള കാനുകൾ.
  • പെർഫ്യൂം അടങ്ങിയ കാനുകൾ.
  • സിഗരറ്റ് ലൈറ്ററുകൾ.
  • ഗ്യാസ് സിലിണ്ടർ.
  • ഹാൻഡ് സാനിറ്റൈസറുകൾ അടങ്ങിയ കുപ്പികൾ.

വാഹനങ്ങളിൽ സൂക്ഷിക്കുന്ന, എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ, വേനൽച്ചൂടിൽ പെട്ടന്ന് കത്തുന്നത് മൂലം ഉണ്ടായേക്കാവുന്ന തീപിടുത്തം ഒഴിവാക്കുന്നതിനായാണ് അധികൃതർ ഇത്തരം ഒരു നിർദ്ദേശം നൽകിയത്.

Cover Image: Saudi Civil Defense Training. Source: Saudi Press Agency.