സൗദി അറേബ്യയിൽ 223 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 5, ഞായറാഴ്ച്ച അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിച്ചവരുടെ എണ്ണം 2402 ആയി. COVID-19-നെ തുടർന്ന് 5 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിൽ കൊറോണാ ബാധയെത്തുടർന്നുള്ള മരണം 34 ആയി.
