COVID-19: സൗദിയിൽ 6 മരണം; 472 പേർക്ക് രോഗബാധ

Breaking

സൗദി അറേബ്യയിൽ 472 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 13, തിങ്കളാഴ്ച്ച അറിയിച്ചു. ഇതോടെ രാജ്യത്തെ COVID-19 ബാധിച്ചവരുടെ എണ്ണം 4934 ആയി. 44 പേർക്ക് കൂടി രോഗം ഭേദമായതായി ആരോഗ്യം മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ സൗദിയിൽ കൊറോണ വൈറസ് ബാധിച്ച് രോഗം ഭേദമായവരുടെ എണ്ണം 805 ആയി.

COVID-19 നെ തുടർന്ന് സൗദിയിൽ തിങ്കളാഴ്ച 6 പേർ കൂടി മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ സൗദിയിൽ കൊറോണാ വൈറസ് ബാധിച്ച് മരിച്ചവരുടെ സംഖ്യ 65 ആയി.