സൗദി: 6 മരണം; 493 പേർക്ക് രോഗബാധ

Breaking

സൗദി അറേബ്യയിൽ കൊറോണാ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന 6 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 15, ബുധനാഴ്ച്ച അറിയിച്ചു. ഇതോടെ COVID-19 നെ തുടർന്ന് സൗദിയിൽ ആകെ മരണസംഖ്യ 79 ആയി.

493 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സൗദിയിലെ രോഗബാധിതരുടെ എണ്ണം 5869 ആയി. 42 പേർ കൂടി ആരോഗ്യം വീണ്ടെടുത്തതോടെ സൗദിയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 931 ആയി.